വോട്ടുകൊള്ളയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന ഒപ്പുശേഖരണ ക്യാംപെയ്നിന്റെ ബളാൽ മണ്ഡലം തല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു
വെള്ളരിക്കുണ്ട് : ഇന്ത്യയ്ക്ക് ജനാധിപത്യം സമ്മാനിച്ചത് കോൺഗ്രസാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും ചേർന്ന് ജനാധിപത്യം തകർക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. വോട്ട് കൊള്ളയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന ഒപ്പ് ശേഖരണ ക്യാംപെയ്നിന്റെ ബളാൽ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് എം.പി.ജോസഫ് അധ്യക്ഷനായി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജകട്ടക്കയം, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, സേവാദൾ സംസ്ഥാന ചെയർമാൻ ഗണേശൻ കരുവാച്ചേരി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി.നായർ, എം.സി.പ്രഭാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, വി.മാധവൻ നായർ, ഷോബി ജോസഫ് എം.രാധാമണി എന്നിവർ പ്രസംഗിച്ചു.
No comments