Breaking News

വന്യജീവി ആക്രമണമേഖലകളിലെ പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുള്ള ഹെൽപ്പ് ഡസ്കുകളിൽ പരാതികൾ നൽകാൻ കർഷകർ മുന്നോട്ടു വരണം ; വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യാഗ്രഹ സമിതി

വെള്ളരിക്കുണ്ട്: സംസ്ഥാന വനം വകുപ്പ് വന്യജീവി ആക്രമണമേഖലകളിലെ പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുള്ള ഹെൽപ്പ് ഡസ്കുകളിൽ പരാതികൾ നൽകാൻ കർഷകർ മുന്നോട്ടു വരണമെന്ന് വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹ സമിതി അഭ്യർത്ഥിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച യഥാർത്ഥ ചിത്രം അധികൃതരെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ഈ അവസരം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. വനം വകുപ്പ് ഒരുക്കിയിരിക്കുന്ന സംവിധാനത്തോട് നിസ്സംഗത പുലർത്തിയാൽ ഈ പ്രശ്‌നത്തിൻ്റെ വ്യാപ്തിയും ഗൗരവവും തമസ്കരിക്കപ്പെടുമെന്ന് കർഷക ആദിവാസി ജനസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണമേഖലകളിലെ എല്ലാ സംഘടനകളും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നും വനം വകുപ്പിൻ്റെ ഹെൽപ്പ് ഡസ്കുകളിൽ പരാതികൾ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും സഹായിയുകയും ചെയ്യുന്നതോടൊപ്പം , ഈ പ്രശ്നത്തിൻ്റെ പരിഹാരത്തിനായി 

യുക്തമെന്ന് തോന്നുന്ന നിർദ്ദേശങ്ങൾ സംഘടനകളുടെ പേരിൽ സമർപ്പിക്കയും ചെയ്യണമെന്നും സമിതി അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ ഒത്താശകൾ നൽകാൻ കർഷകസ്വരാജ് സത്യാഗ്രഹ സമിതി സന്നദ്ധമാണ്. സമിതിയെ 9207604997 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.


No comments