ലോറിയിൽ നിന്ന് വാട്ടർ ടാങ്ക് ഇറക്കുന്നതിനിടെ വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ടാക്സി ഡ്രൈവർ ചികിത്സ സഹായം തേടുന്നു...
ചിറ്റാരിക്കാൽ : ലോറിയിൽ നിന്ന് വാട്ടർ ടാങ്ക് ഇറക്കുന്നതിനിടെ വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ടാക്സി ഡ്രൈവർ ചികിത്സ സഹായം തേടുന്നു. വെസ്റ്റ് എളേരി കാറ്റാംകവലയിലയ ടി ജെ ആന്റണി (45)ആണ് ചികിത്സയ്ക്ക് വഴികാണാതെ ബുദ്ധിമുട്ടുന്നത്. ചിറ്റാരിക്കാൽ ടൗണിലെ ടാക്സി ഡ്രൈവറായ ആന്റണി കഴിഞ്ഞ ജൂണിൽ ആണ് അപകടത്തിൽ പെടുന്നത്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിൽ സ്പൈനൽ കോർഡിൽ കശേരുക്കൾ അടുത്തുവന്നതിനാൽ സർജറി ആവശ്യമാണ്. ഇതിനിടെ പാൻക്രിയാസിൽ മുഴ രൂപപ്പെട്ടതോടെ വീണ്ടും സ്ഥിതി വഷളായി. മുഴയും അടിയന്തിരമായി നീക്കം ചെയ്യണം. സ്വന്തമായി വീട് പോലും ഇല്ലാത്ത ആന്റണിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഈ നിർധന കുടുംബത്തന് ഇതൊന്നും താങ്ങാനുള്ള സാഹചര്യം ഇല്ല. ഇയാളുടെ മൂത്ത കുട്ടിയും മംഗളുരുവിൽ ചികിത്സയിലാണ്. ഇതും പണമില്ലാത്തതിനാൽ മുടങ്ങി. ഇവരുടെ ചികിത്സ സഹായത്തിനായി നാട്ടുകാർ ചികിത്സ സഹായകമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നു. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ചിറ്റാരിക്കാൽ ശാഖയിൽ അക്കൗണ്ട് നമ്പർ :67390766301, ഐ എഫ് എസ് സി കോഡ്:SBIN0071225. ഗൂഗിൾ പേ നമ്പർ:9447937093
No comments