വെള്ളരിക്കുണ്ട് സഹൃദയ വായനശാല നേതൃത്വത്തിൽ ഗ്രന്ഥശാലാ വാരാചരണ പരിപാടി നടത്തി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സഹൃദയ വായനശാല ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ ഗ്രന്ഥശാല വാരാചരണത്തിൻ്റെ ഭാഗമായി 'ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക്' എന്ന പരിപാടി നടത്തി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ പരിപാടി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബി.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ ദേവസ്യ ആശംസ അർപ്പിച്ച് സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ചന്ദ്രു വെള്ളരിക്കുണ്ട് സ്വാഗതവും ലൈബ്രേറിയൻ രജനി മുരളി നന്ദിയും പറഞ്ഞു. സഹൃദയ വായനശാലയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ച മികച്ച വായനക്കാരനായ ബളാൽ അത്തിക്കടവിലെ കരിച്ചേരി രാഘവൻ നായരെ വായനശാല പ്രവർത്തകർ അവരുടെ വീട്ടിൽ എത്തി ആദരിച്ചു.
No comments