അജയൻ ചികിത്സാ നിധി ; പുന്നക്കുന്ന് ചർച്ച് വികാരി ചികിത്സാധന സഹായം കൈമാറി വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ അവലോകന യോഗം ചേർന്നു..
വെള്ളരിക്കുണ്ട്: വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലുള്ള വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ അജയൻ കൂട്ടക്കളത്തിന്റെ ചികിത്സാ ധന സഹായ കമ്മിറ്റി അവലോകന യോഗം വെള്ളരിക്കുണ്ട് വ്യാപര ഭവനിൽ ചേർന്നു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉത്ഘാടനം ചെയ്തു. അജയന്റെ ചികിത്സാ പുരോഗമി ക്കുകയാണെന്നും ഇതുവരെ 10 ലക്ഷത്തിന് മുകളിൽ ചികിത്സ ചിലവ് ആശുപത്രിയിൽ ആയെന്നും അതിനാൽ നിർദ്ധന കുടുംബാംഗമായ അജയന്റെ ചികിത്സാക്കായി പരമാവധി തുക വിത്യസ്ത പരിപാടികളിലൂടെ സംഘടിപ്പിച്ചു നൽകാനുള്ള തയ്യാറെടുപ്പിലാണ് ചികിത്സാ കമ്മിറ്റി. ചടങ്ങിൽ പുന്നക്കുന്ന് ചർച്ച് വികാരി റവ. ഡോ ജേക്കബ് നെടുങ്ങാട്ട് വിശ്വാസികളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി സമാഹരിച്ച ചികിത്സാ ധനസഹായം കമ്മിറ്റിക്ക് കൈമാറി.
ചികിത്സാക്കായി വരുന്ന വൻ തുകക്കായി വിദേശത്ത് ജോലി ചെയ്യുന്നവരെയും നാട്ടുകാരെയും ബന്ധപ്പെടാനൊരുങ്ങുകയുമാണ് ചികിത്സാ സഹായകമ്മിറ്റി.അജയന്റെ ചികിത്സസഹായം സ്വരൂപിക്കാൻ വെള്ളരിക്കുണ്ട് യൂണിയൻ ബാങ്കിൽ അജയൻ ചികിത്സ ധനസഹായ അക്കൗണ്ടും ഗൂഗിൾ പേ സംവിധാനവും രൂപികരിച്ചു
യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രധിനിധികൾ, സാമൂഹിക പ്രവർത്തകർ, വ്യാപാരിനേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Account Number : union Bank 179122010001091
IFSC : UBIN0917915
No comments