ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
ബളാൽ : ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ആരോഗ്യ സർവകലാശാല ഹോമിയോപ്പതി എംഡി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ: അനുശ്രീ മാധവൻ, വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഗ്രാഡുവേഷൻ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഡോ: കെ ദേവിക കുഞ്ഞികൃഷ്ണനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എംപി ജോസഫ് .ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി മാധവൻ നായർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പിസി രഘുനാഥ് .കെ അജിത . പിപദ്മവതി പി കുഞ്ഞമ്പു നായർ , കെ സുരേന്ദ്രൻ , ജോസ് വർഗീസ് . എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി ജോസുകുട്ടി അറക്കൽ സ്വാഗതവും പിഅരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു
No comments