Breaking News

ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു


പനത്തടി : സപ്തംബർ 26- 27 വെള്ളി ശനി ദിവസങ്ങളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന് പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. സുപ്രസിദ്ധ സിനിമ നാടകനടൻ കൂക്കൾ രാഘവൻ മുഖ്യാതിഥിയായിരുന്നു. പൂർവ വിദ്യാർത്ഥി കൂടിയായ സ്ത്രീ കൂക്കൾ രാഘവനെ ചടങ്ങിൽ ആദരിച്ചു പിടിഎ പ്രസിഡണ്ട്  ടി വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ  കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ  എം സി മാധവൻ, മദർ പിടിഎ പ്രസിഡണ്ട്  മഞ്ജുള ദേവി, വി സുനിൽകുമാർ, ശ്രീമതി റിനിമോൾ, ഡോ.സ്മിജ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം സാജു മാസ്റ്റർ സ്വാഗതവും ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ബിജു മല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 45 ഇനങ്ങളായി വിവിധ കലാമത്സരങ്ങൾ അരങ്ങേറും.


No comments