ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ടുകൊണ്ടും ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ , മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍ , കെ ജെ ജെയിംസ്, ബാലകൃഷ്ണന്‍ ബാലൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, സജി പ്ലച്ചേരി പുറത്ത്, മധുസൂദനന്‍ റാണിപുരം, വി കെ ബാലകൃഷ്ണന്‍, എം കെ മാധവന്‍ നായര്‍, ടി.എം മാത്യു, എ കുഞ്ഞിരാമന്‍ അയ്യന്‍ങ്കാവ്, ജോഷി പാണത്തൂര്‍, എം എം തോമസ്, ബാലകൃഷണന്‍ ചക്കിട്ടടുക്കം, ജിനി ബിനോയി, കെ ഗോപി, ബിജു ചാമക്കാല, യോഗേഷ് പാണത്തൂര്‍, ചന്ദ്രന്‍ പാലംന്തടി, ശശിധരന്‍ മുടക്കട്ട്, വിനോദ് നായിക്കയം, റോയി ആശാരി കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments