പനത്തടി ഗ്രാമപഞ്ചായത്ത് ജന ജാഗ്രതാ സമിതി യോഗത്തിൽ പനത്തടി പ്രൈമറി റെസ്പോൺസ് ടീമിന് യൂണിഫോം കൈമാറി
പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് ജന ജാഗ്രതാ സമിതി യോഗത്തിൽ പനത്തടി പ്രൈമറി റെസ്പോൺസ് ടീമിന് യൂണിഫോം കൈമാറി. പനത്തടി ഗ്രാമപഞ്ചായത്ത് വനം വകുപ്പ് പി ആർ ടി ടീമംഗങ്ങളായ കോഡിനേറ്റർ റെജിമോൻ പി സി പാണത്തൂർ, ശരത് ബി പന്തിക്കാൽ,ശ്രീജിത്ത് പന്തിക്കാൽ,കമലാസനൻ ഓട്ടമല, ശരത് മൊട്ടയംകൊച്ചി എന്നിവർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി എം കുര്യാക്കോസ് കാഞ്ഞങ്ങാട് റെയിഞ്ച് പുറത്തെ ഓഫീസർ രാഹുൽ കെ പനത്തടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുപ്രിയ ശിവദാസ് എന്നിവരാണ് യൂണിഫോം കൈമാറിയത്. പരിപാടിയിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു എംപി പാണത്തൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ പണിത്തടി ഗ്രാമപഞ്ചായത്ത് വിവിധ വാർഡ് മെമ്പർമാർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
No comments