പനിബാധിച്ച് കെട്ടിട നിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കാസർകോട്: പനിബാധിച്ച് കെട്ടിട നിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കർണാടക ബല്ലാരി ആനേക്കാൽ സ്വദേശി സിദ്ദാര ബസവരാജ്(27) ആണ് മരിച്ചത്. പാറക്കട്ട സ്വദേശിയായ കരാറുകാരൻ കിരൺ രാജിന്റെ കീഴിൽ ഒരു വർഷം മുമ്പാണ് ബസവരാജ് ജോലിക്കെത്തിയത്. പാറക്കട്ടയിലെ വാടക വീട്ടിലാണ് താമസം. പനി മൂർച്ഛിച്ചതിനെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച രാത്രി 11 മണിയോടെ മരണപ്പെട്ടു. മൃതദേഹം കാസർകോട് ജനറൽ ആശുപ്രതിയിൽ പോസ്റ്റുമോർട്ടം നടത്തി. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ദുർഗപ്പ മഡ്ഡിയാണ് പിതാവ്.
No comments