Breaking News

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണ് തൃക്കരിപ്പൂർ ബിരാൻ കടവിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു


തൃക്കരിപ്പൂർ: വലിയപറമ്പ് ബിരാൻ കടവിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. ബീരാൻ കടവിലെ നിസാറിന്റെയും സമീറയുടെയും മകൻ ഇഎംപി മുഹമ്മദ് (13) ആണ് മരിച്ചത്. ഇളമ്പച്ചി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻപിടിക്കാനെത്തിയതായിരുന്നു മുഹമ്മദ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞ് തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ജനങ്ങൾ തടിച്ചുകൂടി. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

No comments