Breaking News

വീടു നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് വീണ് സെൻട്രിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം...

കാസർകോട്: വീടു നിർമാണത്തിനിടെ രണ്ടാംനിലയിൽ നിന്ന് വീണ് സെൻട്രിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കുമ്പള ഷേഡിക്കാവ് സ്വദേശി ശങ്കർ എന്ന ഗംഗു(52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നാരായണമംഗലത്തെ ഇരുനില വീടിന്റെ നിർമാണത്തിനിടെയാണ് അപകടം. നിലത്തുനിണ ശങ്കറിനെ മറ്റു തൊഴിലാളികൾ ഉടൻ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അവിവാഹിതനാണ് ശങ്കർ. പരേതരായ നാരായണ ഷെട്ടിയുടെയും നമ്മക്കയുടെയും മകനാണ്. സഹോദരങ്ങൾ: സദാ ഷെട്ടി, വിമല, ലക്ഷ്മി.

No comments