ചന്തേരയിൽ 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
ചന്തേര : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആൽബിൻ (40), കോഴിക്കോട്, മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുൽ മനാഫ് (37) എന്നിവരാണ് പിടിയിലായത്. പ്രജീഷിനെ പയ്യന്നൂർ പൊലീസും മനാഫിനെ കോഴിക്കോട് പൊലീസുമാണ് അറസ്റ്റു ചെയ്തത്. ഇതോടെ പ്രകൃതി വിരുദ്ധ പീഡനകേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി നാലു പ്രതികളെ കിട്ടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുന്നു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 16 കാരനാണ് പീഡനത്തിനു ഇരയായത്. കേസിൽ ബേക്കൽ എ ഇ ഒയും പടന്ന സ്വദേശിയുമായ വി കെ സൈനുദ്ദീൻ (52), പടന്നക്കാട്ടെ റംസാൻ (64), ആർ പി എഫ് ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ് (48), തൃക്കരിപ്പൂർ, വൾവ്വക്കാട്ടെ കുഞ്ഞഹമ്മദ് (55), പൂച്ചോലിലെ നാരായണൻ (60), വടക്കേ കൊവ്വലിലെ റയിസ് (30), വെള്ളച്ചാലിലെ സുകേഷ് (30), ചീമേനിയിലെ ഷിജിത്ത് (36), പയ്യന്നൂർ, കോറോത്തെ സി ഗിരീഷ് (47) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവർ റിമാന്റിലാണ്.
യൂത്ത് ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് ഉൾപ്പെടെയുള്ള നാലുപ്രതികൾ ഒളിവിലാണ്. ഇവരിൽ സിറാജ് കീഴടങ്ങിയേക്കുമെന്ന സൂചനയുണ്ട്.
No comments