"മഞ്ചാടി" അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു...
തൃക്കരിപ്പൂർ :നമ്മുടെ പാഠ്യപദ്ധതിയിലെ പ്രൈമറി ക്ലാസുകളിൽ അടിസ്ഥാന ഗണിതശേഷി പ്രവർത്തനാധിഷ്ഠിതമായി കുട്ടികളിൽ എത്തിക്കാൻ നവകേരള മിഷനും വിദ്യാകിരണവും ചെറുവത്തൂർ ഉപജില്ലയിലെ മൂന്നാം ക്ലാസിൽ നടപ്പിലാക്കുന്ന മഞ്ചാടി എന്ന നൂതന ആശയ ഗണിത പരിപാടിയുടെ അധ്യാപകർക്കുള്ള പരിശീലനപരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പിലിക്കോട് സി.കെ എൻ എസ് ജി എച്ച് എസ് എസ്സിൽ ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി പി.പി നിർവ്വഹിച്ചു. ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻപുന്ന ത്തിരിയിൻ അദ്ധ്യക്ഷത വഹിച്ചു. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരിയും വിദ്യാകിരണം ജില്ലാ കോഡിനേറ്റർ പ്രകാശൻ 'ടിയും നിർവ്വഹിച്ചു. ക്ലാസുകൾ മഞ്ചാടി സംസ്ഥാന റിസോഴ്സ് അധ്യാപകൻ ഡോ: ഷാജി ഇ കെ , വിഷ്ണുപ്രിയ വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലസ്റ്റർ കോ-ഓഡിനേറ്റർമാരായ സൂര്യ, സാവിത്രി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചെറുവത്തൂർ ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ സുബ്രഹമണ്യൻ വി. വി. സ്വാഗതവും ട്രെയിനർ പി രാജഗോപാലൻ നന്ദിയും പറഞ്ഞു
No comments