Breaking News

മലയോര ഹൈവേ ചെറുപുഴ - കോളിച്ചാൽ റോഡിലെ പണി പൂർത്തികരണം അടിയന്തര പ്രത്യേക യോഗം വിളിക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം


വെള്ളരിക്കുണ്ട് : മലയോര ഹൈവേ ചെറുപുഴ- കോളിച്ചാൽ റോഡിൽ പണി പൂർത്തികരിക്കാൻ അടിയന്തര പ്രത്യേക യോഗം വിളിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.

മരുതോം കാറ്റാം കവല ഫോറസ്റ്റ് ഉള്ളി ലെ റോഡിൻ്റെ ഡി പി ആർ  പൂർത്തികരിച്ച് ടെണ്ടർ നടപടി സ്വീകരിച്ച് പണി ആരംഭിക്കാനാണ് മന്ത്രി തന്നെ പങ്കെടുത്ത് ഉന്നതല യോഗം വിളിക്കുന്നത്.

ഇത് സംബന്ധിച്ച് സി.പി. ഐ. (എം) മാലോം ലോക്കൽ കമ്മറ്റി  എം.രാജഗോപാലൻ എം.എൽ എ മുഖാന്തരം നേരിട്ട് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് മന്ത്രി  ഉന്നതതല യോഗത്തിന് നിർദ്ദേശം നൽകുകയായിരുന്നു. എം.രാജഗോപലൻ എം എൽ എ , ജില്ലാ സെക്രടറിയേറ്റ് അംഗം സാബു അബ്രാഹം, എൽ സി  സെക്രട്ടറി കെ. ദിനേശൻ , കെ ഡി  മോഹനൻ ,ജോജോ എന്നിവർ എം.എൽ എ യുടെപ്പം മന്ത്രിയുമായ നടത്തിയ ചർച്ചയിൽ പങ്കെടുത്തു.


No comments