Breaking News

ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണം ; ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ ഡിവിഷൻ സമ്മേളനം


ചോയ്യങ്കോട് : ജില്ലയിൽ ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. രജിലാ ഹരിഹരൻ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രൻ , ടി.വി.രാമകൃഷ്ണൻ , കെ.രാജൻ , കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ.പി.വേണുഗോപാലൻ സ്വാഗതം പറഞ്ഞു

   ഭാരവാഹികൾ: രജിലഹരി ഹരൻ (പ്രസിഡണ്ട്) കെ.പി. ഷീന (വൈസ് പ്രസിഡണ്ട് ) കെ.പി.വേണുഗോപാലൻ (സെക്രട്ടറി) ഇ.വി.പ്രഭാകരൻ (ജോ: സെക്രട്ടറി) കെ.ശ്രീധരൻ (ട്രഷറർ)

No comments