കാഞ്ഞങ്ങാട്ട് നടന്ന കലാപക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റിൽ
കാസർകോട് : 2011ൽ കാഞ്ഞങ്ങാട്ട് നടന്ന കലാപക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ്ഗ് കടപ്പുറത്തെ ദീപു (35)വിനെയാണ് ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്.
2011ൽ നടന്ന കലാപക്കേസിൽ വർഗീയ ലഹളയ്ക്കു ശ്രമിച്ചു, സംഘം ചേർന്നു, അക്രമം നടത്തി, വസ്തുവകകൾ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ദീപുവിനെതിരെ കേസെടുത്തിരുന്നത്. അന്ന് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. കേസിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ 2024ൽ ഹൊസ്ദുർഗ്ഗ് കോടതി ദീപുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദീപു ഗൾഫിലേക്ക്
കടന്നതായി കണ്ടെത്തിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.
No comments