Breaking News

അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിൻ്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി


പനത്തടി : അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിൻ്റെ ഭാഗമായും, ജലമാണ് മുഖ്യം എന്ന കാംപയിൻ്റെ ഭാഗമായും പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലേയും ജല ശ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡിലെ ഒരംഗം മൂന്ന് മാസക്കാലമായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ  ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രവ്യ കെ, എച്ച് ഐ ബൈജു എ ജെ, ജെ എച്ച് ഐ സ്നേഹ,എം എൽ എസ് പി ജോംഷി , ആശാവർക്കർ ഷൈജ വിനോദ്, പാലിയേറ്റീവ് വളണ്ടിയർ ബാബു എന്നിവർ നേതൃത്വം നൽകി.


No comments