ബി ജെ പി നേതാവായിരുന്ന പി.സുമൈദൻ നായർ അനുസ്മരണം കൊന്നക്കാട് വെച്ച് നടന്നു ബിജെപി മഹിള മോർച്ച ജില്ല അധ്യക്ഷ കെ എസ് രമണി ഉത്ഘാടനം ചെയ്തു
കൊന്നക്കാട് : സംഘ പ്രസ്ഥാനത്തിന് മലയോര മേഖലയിൽ നെടുനായകത്വം വഹിച്ച ജനമനസ്സുകൾ കീഴടക്കിയ പി സുമൈദൻ നായർ അനുസ്മരണ യോഗം കൊന്നക്കാട് കെ കെ നഗറിൽ ബാലഗോപാലൻ (മടയൻ) വസതിയിൽ വെച്ച് നടത്തി.
റെജി കുമാർ അധ്യക്ഷത വഹിച്ച യോഗം ബിജെപി മഹിള മോർച്ച ജില്ല അധ്യക്ഷ കെ എസ് രമണി ഉത്ഘാടനം ചെയ്തു .
മുതിർന്ന നേതാവ് കെ ആർ മണി അനുസ്മരണ പ്രഭാഷണം നടത്തി. കർമ്മചന്ദ്രൻ, ബാലഗോപാലൻ,എൻ സി മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ബിജെപി മഹിള മോർച്ച ജില്ല അധ്യക്ഷയായി നിയമിതയായ കെ എസ് രമണിയെ
എട്ട്, ഒമ്പത്, പത്ത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രഭുകുമാർ കൊന്നക്കാട് സ്വാഗതവും കെ ജെ ദാസൻ നന്ദിയും പറഞ്ഞു.
No comments