Breaking News

വാക്കേറ്റത്തിനിടയിൽ വയോധികൻ കുഴഞ്ഞ് വീണു മരിച്ചു കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം


കണ്ണൂര്‍: കണ്ണൂരിൽ വാക്കേറ്റത്തിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. കോലത്ത് വയൽ സ്വദേശി ചന്ദ്രമോഹൻ (74) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ചന്ദ്രമോഹന്‍റെ മകനുമായി ചിലര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.  തര്‍ക്കം കണ്ട് ചന്ദ്രമോഹൻ ഇടപെടുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ ചന്ദ്രമോഹൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രമോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

No comments