Breaking News

കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്; ഉദ്ഘാടനം 27ന്


കരിന്തളം : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ നാലാമത്തെ പെട്രോൾ പമ്പ് കരിന്തളം തലയടുക്കം ആരംഭിക്കുന്നു.

ഉദ്ഘാടനം സെപ്റ്റംബർ 27-ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. കമ്പനിയുടെ വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൊന്നാണ് പെട്രോൾ ഔട്ട്ലെറ്റുകൾ. നേരത്തേ ആരംഭിച്ച മൂന്ന് പ്രെട്രാൾ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോൾ പമ്പിലേക്ക് കമ്പനിയെ നയിച്ചത്. പ്രാദേശിക ഉപഭോക്താക്കൾക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ മായി സഹകരിച്ചാണ് പെട്രോൾ പമ്പ് ആരംഭിക്കുന്നത്. ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവ്വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ പാലക്കാട് കഞ്ചിക്കോട് കാൻഫ്ര പാർക്കിൽ അഞ്ചാമത്തെ പെട്രോൾ പമ്പ് ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. ഉദ്ഘാടന പരിപാടിക്കുള്ള സംഘാടകസമിതി രൂപീകരണയോഗം 8 ന് 3 മണിക്ക് കിനാനൂർ-കരിന്തളം പഞ്ചായത്ത് ഹാളിൽ ചേരും.

No comments