ദേശീയ കർഷക സമര നേതാക്കളുടെ സാന്നിധ്യത്തിൽ വെള്ളരിക്കുണ്ടിൽ കർഷക സ്വരാജ് ഐക്യദാർഢ്യ സംഗമം നടന്നു
വെള്ളരിക്കുണ്ട് : വന്യജീവികൾകുമാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന സന്ദേശവുമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനം മുതൽ വെള്ളരിക്കുണ്ടിൽ കർഷകസ്വരാജ് സത്യാഗ്രഹം നടന്നുവരികയാണ്. ഈ നീക്കത്തിന് പിന്തുണയുമായി സംസ്ഥാന തലത്തിലുള്ള കർഷക ഐക്യദാർഢ്യ സംഗമം വെള്ളരിക്കുണ്ടിൽ നടന്നു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പഞ്ചാബ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ വെള്ളരിക്കുണ്ടിൽ എത്തിയത് പരിപാടിയുടെ മാറ്റ് കൂട്ടി.റവ.ഡോ. ജോൺസൻ അന്ത്യാങ്കുളം, പഞ്ചായത്തംഗം അബ്ദുൽ ഖാദർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ എന്നിവർ ദേശീയ കർഷക നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന പരിപാടി പഞ്ചാബ് കിസാൻൻ മസ്ദൂർ യൂണിയൻ പ്രസിഡണ്ട് സുഖജിത് സിംഗ് ഹർദ്ദേ ചന്ദേ ഉദ്ഘാടനം ചെയ്തു. നാടിനെ വിഴുങ്ങി കൊണ്ടിരിക്കുന്ന കോർപ്പറേറ്റ്വൽക്കരണത്തിൽ ചെറുക്കാൻ ചെറുകിട വ്യാപാരികളും കർഷകരും ഉൾപ്പെടെ ജാതിമത രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഒന്നിച്ച് അണിനിരക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു . ജോസ് വടക്കേ പറമ്പിൽ സ്വാഗതം പറഞ്ഞു. ബേബി ചെമ്പരത്തി നന്ദി പറഞ്ഞു. എം ജെ ലോറൻസ്, ജിമ്മി ഇടപ്പാടിയിൽ, ബേബി വെള്ളംകുന്നേൽ എന്നിവർ ചേർന്ന് കർഷക സമര നേതാക്കളെ ബാഡ്ജ് അണിയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോഡിനേറ്റർ കെ.വി ബിജു അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോർജുകുട്ടി കടപ്ലാക്കൽ പ്രമേയാ അവതരണം നടത്തി.
അഡ്വക്കേറ്റ് ബിനോയ് തോമസ് അടുത്ത മൂന്ന് മാസത്തെ കർമ്മപരിപാടികളുടെ ഡ്രാഫ്റ്റ് അവതരണം നടത്തി. സി ആർ നീലകണ്ഠൻ ചർച്ചയിൽ ആമുഖഭാഷണം നടത്തി.
വിവിധ ജില്ലകളിൽ നിന്ന് എത്തുന്നവരും സത്യാഗ്രഹ സമിതി പ്രവർത്തകരും ഒരുമിച്ചിരുന്ന് സമരവുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങൾക്ക് ചർച്ച ചെയ്ത് രൂപം നൽകി.
തുടർന്ന് നാലു മണിക്ക് വെള്ളരിക്കുണ്ട് ടൗൺ കേന്ദ്രീകരിച്ചു നൂറുകണക്കിന് സമര പ്രവർത്തകർ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവും നടന്നു.
No comments