Breaking News

ദേശീയപാതയിൽ വീണ്ടും അപകടം ; ഉപ്പളയിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു


കാസർകോട് : ദേശീയപാതയിൽ വീണ്ടും അപകടം. ഉപ്പള, കൈക്കമ്പ ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. മീൻ ലോറിയിലെ ജീവനക്കാരായ തമിഴ്നാട്, കർണ്ണാടക സ്വദേശികളായ പരിക്കേറ്റത്. ഇവർ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട് ഭാഗത്തു നിന്നു മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്ന മീൻ ലോറിയുടെ ടയർ പഞ്ചറായതോടെയാണ് അപകടത്തിന്റെ തുടക്കം. ടയർ പഞ്ചറായ ലോറിയുടെ ഡ്രൈവർ ദേശീയപാതയിൽ ഇറങ്ങി പിന്നിൽ നിന്നും എത്തിയ മറ്റൊരു മീൻ ലോറിയെ കൈകാണിച്ച് നിർത്തിച്ചു. രണ്ടു ലോറികളിലും ഉണ്ടായിരുന്നവർ റോഡിൽ നിൽക്കവെ മൂന്നാമതെത്തിയ മീൻ ലോറി മൂന്നു പേരെയും ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന മൂന്നു പേരെയും അതു വഴിയെത്തിയ കാർ യാത്രക്കാരാണ് സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം മൂന്നു പേരെയും ആംബുലൻസിൽ മംഗ്ളൂരുവിലെ ആശുപ്രതിയിലേയ്ക്ക് മാറ്റുകയായിരുന്നു.

No comments