കിളിയളം - ബാനം റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം ; ബാനം സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി
ബാനം: വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുമായി പ്രവർത്തിക്കുന്ന ബാനം ഗവ.ഹൈസ്‌കൂളിൽ പഠന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 8 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം അനുവദിക്കണമെന്നും, കിളിയളം - ബാനം റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്നും അധ്യാപക രക്ഷാകർതൃ സമിതി, മാതൃസമിതി, എസ്.എം.സി , വികസനസമിതി വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പ ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാനം കൃഷ്ണൻ, രഞ്ജിനി വിജയൻ, കെ.എൻ ഭാസ്‌കരൻ, എം.ലത, നിഖില എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.രാജീവൻ (പി.ടി.എ പ്രസിഡന്റ്), സി.അനൂപ് (പി.ടി.എ വൈസ് പ്രസിഡന്റ്), അജിത മോഹൻ (മദർ പി.ടി.എ പ്രസിഡന്റ്), സന്ധ്യ ദിനേശൻ (മദർ പി.ടി.എ വൈസ് പ്രസിഡന്റ്), പി.ദിവാകരൻ (എസ്.എം.സി ചെയർമാൻ), കെ.കെ കുഞ്ഞിരാമൻ (വൈസ് ചെയർമാൻ) , ബാനം കൃഷ്ണൻ (വികസനസമിതി ചെയർമാൻ), പാച്ചേനി കൃഷ്ണൻ (വൈസ് ചെയർമാൻ).
No comments