Breaking News

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കിനാനൂർ കരിന്തളം പഞ്ചായത്തിന്

കരിന്തളം : ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം  ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കിനാനൂർ കരിന്തളം പഞ്ചായത്തിന്. നവകേരള കർമ്മപദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ  ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകിവരുന്നത്.

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്  ടി കെ രവി,പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ എ.വി എന്നിവരുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗത്തിന്റെ കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തി വരുന്നത്. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണം, ജീവിതശൈലി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, ക്ഷയരോഗികൾക്കുള്ള പോഷകാഹാരം, വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, വാർഡ്തല പകർച്ചവ്യാധി നിയന്ത്രണ  പ്രവർത്തനങ്ങൾ, വയോജനങ്ങൾക്കും, കുട്ടികൾക്കുമുള്ള പ്രത്യേക പദ്ധതികൾ തുടങ്ങിയ പദ്ധതികൾക്ക് മാറ്റിവെച്ച തുക മുഴുവനായും ചെലവഴിച്ചുട്ടുണ്ട്. ആരോഗ്യ മേഖലയിൽ

തുടർച്ചയായി 5 വർഷങ്ങളായി അംഗീകാരം നേടാൻ പഞ്ചായത്തിനായിട്ടുണ്ട്. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, അതിന്റെ കീഴിൽ 5 ഉപകേന്ദ്രങ്ങളും, കാട്ടിപ്പൊയിൽ ആയൂർവേദാശുപത്രി, പരപ്പ ആയുർവേദാശുപത്രി, ചോയ്യങ്കോട് ഹോമിയോ ആശുപത്രി, തലയടുക്കം ഹോമിയോ ആശുപത്രി, കോളംകുളം ഹോമിയോ ഫെരിഫറൽ ഒ.പി, 34 അംഗ ഹരിത കർമ്മസേന,

31 അംഗൺവാടി വർക്കർമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡിന് അർഹത നേടിയത്.

എഫ് എച്ച് സി മെഡിക്കൽ ഓഫീസർ സുനിത പി എൻ , ഡോ.സി എസ് സുമേഷ്, ഡോ. ജെസ് വിൻ മെരിയ  (ഹോമിയോ ) ഡോ. പ്രിയ, ഡോ. ഉഷ  (ആയുർവേദം ) ശാന്ത രജനീഷ് (പാലിയേറ്റീവ് കെയർ ) ഐ സി ഡി എസ് സൂപ്പർവൈസർ നിതു കെ ബാലൻ വി ഇ ഒ സുരേഷ്, വിഷ്ണു എന്നിവരുടെ കീഴിൽ

 ടി ആർ വിദ്യ, പി മീനാക്ഷി (ഹരിത കർമ്മസേന) എന്നിവരുടെ നേത്യത്വതിലുള്ള കൂട്ടായ പ്രവർത്തനമാണ് പുരസ്കാരത്തിന് ഇടയാക്കിയത് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ മാൻ അജിത്ത് കുമാർ കെ.വി യുടെ നേതൃത്വത്തിൽ ഹെൽത്ത്  ഇൻസ്പെക്ടർ സുരേഷ് ബാബു ,എൽ എച്ച് ഐ  ഷൈല മാത്യു,

 4 ജെ എച്ച് ഐമാരും 4 ജെ പി എച്ച് എൻ മാരും 5 എം എൽ എ സ് പി മാർ 17 ആശാവർക്കർമാരും കുടുംബാരോഗ്യ കേന്ദ്രം ജിവനക്കാരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. വാർഡുകൾ തോറും വാർഡുതല ആരോഗ്യ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 

ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ

17 വാർഡുകളിലായി

76 മിനി എം സി എഫുകളും, കരിന്തളത്ത് വിപുലമായ ആർ ആർ എഫും പ്രവർത്തിക്കുന്നു.

No comments