Breaking News

വളയിട്ട കൈകളാൽ വർണ്ണ വിസ്മയം തീർത്ത് കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസ്


കരിന്തളം: വളയിട്ട കൈകളാൽ വർണ്ണ വിസ്മയം തീർത്ത് ഒരു പ്രദേശത്താകെ പൂക്കളുടെ വസന്തോൽസവം തീർത്തിരുന്ന ചെണ്ടുമല്ലി കൃഷി വിളവെടുത്തു.  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ  വാർഡ് 14 കോയിത്തട്ട സ്വരലയ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ ജെ എൽ ജി യുടെ ചെണ്ടുമല്ലിയാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിളവെടുപ്പ് നടത്തിയത്.വിവിധ വർണ്ണങ്ങളിൽ ഉള്ള ചെണ്ടുമല്ലി പൂവുകൾ വിശാലമായ പ്രദേശത്ത് പരന്നു കിടക്കുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. പരിപാടിയിൽ   എഡിഎസ് സെക്രട്ടറി വി വി യശോധ,  എ ഡി എസ് അംഗം നിഷ എന്നിവർ പങ്കെടുത്തു.സ്വരലയ കുടുംബശ്രീ, ഹരിതം ജെ എൽ ജി അംഗങ്ങളായ ശ്രുതിധനേഷ് , അമ്പിളി. എ  ,ശാലിനി കെ. വി  ,സഫീറ എ ജി, എന്നിവരുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

No comments