Breaking News

കുമ്പളയിൽ പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയ മൂന്നു ആർസി ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു

കാസർകോട് : കുമ്പളയിൽ പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയ മൂന്നു ആർസി ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കോയിപ്പാടിയിൽ നടന്ന വാഹന പരിശോധനയിലാണ് കുട്ടിഡ്രൈവർമാർ കുടുങ്ങിയത്. കുട്ടികൾക്ക് സ്കൂട്ടർ നൽകിയ മൊഗ്രാൽ പുത്തൂരിലെ കൈറുന്നീസ(43), കഞ്ചിക്കട്ടയിലെ ഇബ്രാഹിം(55), കൊടിയമ്മയിലെ അബ്ദുൽ അസീസ് എന്നിവർക്കെതിരെയാണ് കേസ്. ഓടിക്കുന്ന കുട്ടിക്കും മറ്റുള്ളവർക്കും അപകടം വരാൻ സാധ്യയുണ്ടെന്ന് അറിഞ്ഞുകൊണ്ട് വാഹനം ഇവർ വിട്ടുനൽകിയെന്നാണ് കേസ്. വെള്ളിയാഴ്ച വൈകുന്നരം മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ഇൻസ്പെക്ടർ പികെ ജിജീഷിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.

No comments