Breaking News

കുണ്ടംകുഴിയിലും പരിസരത്തുമായി വ്യാജ കറൻസി നോട്ടുകൾ പ്രചരിക്കുന്നതായി ബേഡകം പൊലീസ് മുന്നറിയിപ്പ്

ബേഡകം : കുണ്ടംകുഴിയിലും പരിസരത്തുമായി വ്യാജ കറൻസി നോട്ടുകൾ പ്രചരിക്കുന്നതായി ബേഡകം പൊലീസ് മുന്നറിയിപ്പ്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ

കുണ്ടംകുഴിയിലും പരിസരത്തുമാണ് 200 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടിനോട് സാമ്യമുള്ള വ്യാജ നോട്ടുകൾ പ്രചരിക്കുന്നത്. വ്യാജ കറൻസിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗാറന്റീഡ് ബൈ ദി സെൻട്രൽ ഗവണ്മെന്റ് എന്ന വാചകത്തിന് പകരം മനോരഞ്ജൻ ബാങ്ക് ഓഫ് ഇന്ത്യ, ഗാറന്റീഡ് ബൈ ദി ചിൽഡ്രൻ ബാങ്ക്, ദോ സൗ കൂപ്പൺ എന്നാണുള്ളത്. 200 എന്ന അക്കം കറുത്ത അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. 200 രൂപ നോട്ടുകൾ കൈകാര്യം ചെയ്യുന്ന എല്ലാവരും നോട്ടുകൾ കൃത്യമായി പരിശോധിച്ച് വ്യാജ നോട്ടല്ലയെന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസ് പറഞ്ഞു. ഏതെങ്കിലും വ്യാപാരസ്ഥാപനങ്ങളിൽ കുട്ടികൾക്ക് സമ്മാനമായോ മറ്റു രീതിയിലോ കറൻസിയോട് സാമ്യമുള്ള കടലാസുകൾ വിതരണം നടത്തരുതെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയാനും പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകാനും ബേഡകം പൊലീസ് രൂപീകരിച്ച പൊതുജന കൂട്ടായ്മ ഗ്രൂപ്പിലാണ് വ്യാജ നോട്ടിനെതിരെ മുന്നറിയിപ്പ് പ്രചരിപ്പിച്ചത്.

No comments