ലോക ടൂറിസം ദിനാഘോഷവും, ഡോക്യുമെന്ററിയുടെ പ്രകാശനവും ടൂറിസം സെമിനാറും റാണിപുരത്ത് ശനിയാഴ്ച നടക്കും
റാണിപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ശനിയാഴ്ച റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷവും റാണിപുരം വനസംരക്ഷണ സമിതി നിര്‍മ്മിച്ച ഇക്കോ ടൂറിസം ഡോക്യുമെന്ററിയുടെ പ്രകാശനവും ടൂറിസം സെമിനാറും നടക്കും. ടൂറിസം ദിനാഘോഷ പരിപാടി റാണിപുരം വന സംരക്ഷണസമിതി പ്രസിഡണ്ട് എസ് മധുസൂദനന്റെ അധ്യക്ഷതയിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിജേഷ് കുമാർ ജെ കെ ടൂറിസം സെമിനാർ വിഷയവതരണം നടത്തും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് ഡോക്യുമെന്ററി പ്രകാശനം നടത്തും. ടൂറിസം ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ഫോട്ടോഗ്രാഫി മത്സര വിജയിക്കുള്ള സമ്മാനം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ വിതരണം ചെയ്യും. സി ആർ ബിജു, പി കെ സൗമ്യ മോൾ, സജി മുളവവനാൽ, എം കെ സുരേഷ് എന്നിവർ ആശംസകൾ അറിയിക്കും. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു സ്വാഗതവും കെ രതീഷ് നന്ദിയും പറയും.
No comments