64 മത് ഹോസ്ദൂർഗ് ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം കർണാടിക് സംഗീത രാജ്യാന്തര വിദ്വാൻ മണി പുരസ്കാരം നേടിയ കുമാരി ശ്രീനിധി കെ ഭട്ട് നിർവ്വഹിച്ചു
ഒടയംചാൽ : 2025 ഒക്ടോബർ 28, 29, 30, 31 നവംബർ 1 തിയതികളിലായി കോടോത്ത് അംബേദ്കർ ഗവ: ഹയർ സെക്കഡന്ററി സ്കൂളിൽ നടക്കുന്ന 64 മത് ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കർണാടിക് സംഗീത രാജ്യാന്തര വിദ്വാൻ മണി പുരസ്കാരം നേടിയ കുമാരി ശ്രീനിധി കെ ഭട്ട് നിർവ്വഹിച്ചു. ലോഗോ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഏറ്റുവാങ്ങി. പതിനേഴ് എൻട്രികളിൽ നിന്ന് അജിത്ത് കുമാർ ഭീമനടി ഡിസൈൻ ചെയ്ത ലോഗോ ആണ് തെരഞ്ഞെടുത്തത്. പബ്ളിസിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സംഘാടക സമിതി ജനറൽ കൺവീനർ പി എം ബാബു സ്വാഗതവും ജോ: കൺവീനർ സി ശാന്തകുമാരി നന്ദിയും പറഞ്ഞു.
No comments