Breaking News

മയക്ക്മരുന്ന് വില്പനക്കായി കൈവശം വെച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു


കാസർകോട് : 79.3 ഗ്രാം ഓപ്പിയം എന്ന മയക്ക്മരുന്ന് വില്പനക്കായി കൈവശം വെച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തൊടി എരുതുംകടവ് സ്വദേശി സയ്ദ് ഫാസിസിനെയാണ് കാസർകോട് അഡിഷണൽ ഡിസ്ട്രിക്റ്റ് സെക്ഷൻസ് കോടതി (2) ജഡ്ജ് കെ പ്രിയ ശിക്ഷച്ചത്. വിദ്യാനഗർ പൊലീസ് സബ് ഇൻസ്പകടറായിരുന്ന എ സന്തോഷ് കുമാർ ആണ് മയക്കുമരുന്ന് സഹിതം പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. കാസർകോട് സ്റ്റേഷൻ ഇൻസ്പക്ടറായിരുന്ന സി എ അബദുൾ റഹിം ആണ് കേസ്സിന്റെ ആദ്യാന്വേഷണം നടത്തിയത്. കേസന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ വിദ്യാനഗർ ഇൻസ്പകടറായിരുന്ന വി വി മനോജുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

No comments