Breaking News

കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണ ; വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും



വെള്ളരിക്കുണ്ട് : കഴിഞ്ഞ ആഗസ്റ്റ് 15ന് വെള്ളരിക്കുണ്ടിൽ ആരംഭിച്ച കർഷക സ്വരാജ് സത്യാഗ്രഹത്തിന് വ്യാപാരി സമൂഹം സംസ്ഥാനതലത്തിൽ പൂർണ്ണ പിന്തുണയാണ് നൽകിയിട്ടുള്ളത്.  ഈ വരുന്ന ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് വെള്ളരിക്കുണ്ട് ടൗണിൽ പ്രകടനവും പൊതുയോഗവും  നടത്തുന്നുണ്ട്. അന്നേദിവസം പ്രകടനം തുടങ്ങുന്ന നാലുമണി മുതൽ 5 മണി വരെ  വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് ഈ സമരത്തിനോട് അനുഭാവം പ്രകടിപ്പിക്കുന്നതാണെന്ന് അറിയിച്ചു 

No comments