സഭിനേഷ് സ്മാരക അഖിലകേരള പുരുഷ വനിത കമ്പവലി 18 ന് ബങ്കളത്ത്
നീലേശ്വരം : മാൾട്ടയിൽ മരണപ്പെട്ട സബിനേഷ് ബങ്കളത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ബങ്കളം പുരുഷ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ കേരള പുരുഷ വനിത കമ്പവലി മത്സരം സംഘടിപ്പിക്കുന്നു.ഒക്ടോബർ 18ന് വൈകീട്ട് ആറുമണിക്ക് മുൻ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ മത്സരം ഉദ്ഘാടനം ചെയ്യും.പുരുഷ വിഭാഗം വിജയികൾക്ക് യഥാക്രമം നാലാം സ്ഥാനം വരെ 12025,8025, 6025,3025 രൂപ ക്യാഷ് അവാർഡും ട്രോഫിയും വനിതകൾക്ക് 5025, 3025, 2025, 1025 രൂപയും ട്രോഫിയും സമ്മാനിക്കും.
No comments