ഒളിവിൽ പോയ കാപ്പ കേസ് പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട് : ജില്ലാ കലക്ടറുടെ തടങ്കൽ ഉത്തരവറിഞ്ഞ് ഒളിവിൽ പോയ കാപ്പാ കേസ് പ്രതി അറസ്റ്റിൽ. അജാനൂർ തെക്കുപുറം സ്വദേശി ലാവാ സമീർ എന്ന ടി എം സമീർ (39) നെ ഹോസ്ദുർഗ് പോലീസ് സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്നു ഇയാളെ പോലീസ് സംഘം ഇന്നലെ പുലർച്ചെ രാവണീശ്വരം മുക്കൂട് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കി.
2009 മുതൽ ഹോസ്ദുർഗ്, ബദിയടുക്ക, രാജപുരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, എംഡിഎംഎ പോലുള്ള മയക്കുമരുന്നു വിൽപ്പനക്കായി കൈവശം വെക്കൽ തുടങ്ങിയ പതിമൂന്നോളം ക്രിമിനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സമീറിനെ ഇതിനുമുൻപ് 2015 വർഷത്തിൽ ജില്ലാ കളക്ടർ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരുന്നു.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ.ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽ കുമാർ ന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത്കുമാറിൻറെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശാർങ്‌ഗധരൻ എ ആർ, അസി. സബ് ഇൻസ്പെക്ടർ എം പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ സനീഷ് കുമാർ, കെ ടി അനിൽ, എ ജ്യോതിഷ്, കെ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
No comments