റവന്യൂ ഡിവിഷണൽ ഓഫീസിന്റെ പുതിയ മന്ദിരം മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു
കാസർകോട്: റവന്യൂ ഡിവിഷണൽ ഓഫീസിന്റെ പുതിയ മന്ദിരം മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. കോർട്ട് ഹാൾ, ആർഡിഒ ചേമ്പർ, ഫ്രണ്ട് ഓഫീസ്, ഓഫീസ് സെക്ഷൻ, പൊതുജനങ്ങൾക്കും ജീവനക്കാർക്കുമുള്ള ശുചിമുറി, റെക്കോഡ് റൂം, ഡൈനിങ് ഹാൾ, ആർഡിഒ ക്യാമ്പ് ഓഫീസ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് കെട്ടിടം. ഭിന്നശേഷി സൗഹൃദ സ്ഥാപനമാണ് ഓഫീസ്. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷറഫ്, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർ വിമല ശ്രീധരൻ, ടി എം എ കരീം, സി പി ബാബു, ഖാദർ ബദരിയ, സജി സെബാസ്റ്റ്യൻ, അബ്ദുൾ റഹിമാൻ ബാങ്കോട്, എം അനന്തൻ നമ്പ്യാർ, അസീസ് കടപ്പുറം, ടി പി നന്ദകുമാർ, ദാമോദരൻ ബെള്ളിഗെ, വി കെ രമേശൻ, സണ്ണി അരമന, കെ എം ഹസൈനാർ, ജോർജ് പൈനാപ്പിള്ളി, നാഷണൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. കലക്ടർ കെ ഇമ്പശേഖർ സ്വാഗതവും ആർഡിഒ ബിനു ജോസഫ് നന്ദിയും പറഞ്ഞു.
No comments