ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി ബദിയടുക്ക സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
കാസർകോട് : ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബദിയഡുക്ക, ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ പരേതനായ പൊകയിൽ ഡിസൂസയുടെ മകൻ വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 4.30ന് ആണ് സംഭവം. ബാറഡുക്കയിലെ തട്ടുകടയിൽ നിന്നു ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്നവർ വിസാന്തിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടർ നടത്തിയ പരിശോധനയിൽ വ്യക്തമായി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ലില്ലി. ബേള, കട്ടത്തടുക്കയിലെ ഒരു വെൽഡിംഗ് ഷോപ്പിൽ ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു വിസാന്തി ഡിസൂസ.
No comments