'മഞ്ചാടി': അടിസ്ഥാന ഗണിതശേഷി വികസിപ്പിക്കാനുള്ള നൂതനാശയ പരിപാടിക്ക് ബേക്കൽ ഉപജില്ലയിൽ തുടക്കം
ഉദുമ : പാഠ്യപദ്ധതിയിലെ പ്രൈമറി ക്ലാസുകളിൽ അടിസ്ഥാന ഗണിതശേഷി പ്രവർത്തനാധിഷ്ഠിതമായി കുട്ടികളിൽ എത്തിക്കാൻ നവകേരള മിഷനും വിദ്യാകിരണവും കെ.ഡിസ്ക്, പൊതു വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന മഞ്ചാടി ബേക്കൽ ഉപജില്ലയിലെ എല്ലാ മൂന്നാം ക്ലാസ് അധ്യാപകർക്ക് രണ്ട് ദിവസത്തെ ദ്വിദിന ശില്പശാല ആരംഭിച്ചു. പരിശീലനപരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി പി അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. പ്രകാശൻ. ടി അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ഷാജി. ഇ.കെ (മഞ്ചാടി റിസോഴ്‌സ്‌ടീം കോ ഓഡിനേറ്റർ) നടത്തി. ബേക്കൽ ബി.പി.സി അബ്ദുൾ സലാം എം.എച്ച് സ്വാഗത ഭാഷണം നടത്തി. ഉദുമ ഗ്രാമ പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, ശ്രീ.മുഹമ്മദലി (ബേക്കൽ ബി.ആർ.സി ട്രെയിനർ ) എന്നിവർ സംസാരിച്ചു. കെ ഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് സൗമ്യ എം.തമ്പാൻ,ശ്രി. ഷാജി. എന്നിവർ ശില്പാ ശാല കൈകാര്യം ചെയ്തു മൊത്തം 65പേർ പരിപാടിയിൽ പങ്കെടുത്തു. സിആർ സി കോ ഓഡിനേറ്റർ രജനി നന്ദിയും പറഞ്ഞു.
No comments