കുട്ടികളുടെ നഗ്നചിത്രങ്ങൾ, വീഡിയൊ എന്നിവ ഇൻ്റർനെറ്റ് വഴി തിരഞ്ഞു കണ്ടു ; ജില്ലയിൽ ' പി ഹണ്ട് ' ൻ്റെ ഭാഗമായി 5 ഇടങ്ങളിൽ റെയ്ഡ് നടത്തി 5 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
കാഞ്ഞങ്ങാട് : ജില്ലയിൽ ' പി ഹണ്ട് ' ൻ്റെ ഭാഗമായി 5 ഇടങ്ങളിൽ റെയ്ഡ് നടത്തി 5 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വീഡിയൊ എന്നിവ ഇൻ്റർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവയ്ക്കാണ് നടപടി. കുട്ടികൾക്ക് നേരേയുള്ള ലൈംഗിഗാതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന കാലഘടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കു മേൽ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഒപ്പറേഷൻ പി ഹണ്ട്. ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്ഡി ഐപിഎസ് ൻ്റെ മേൽനോട്ടത്തിൽ ജില്ലാ സൈബർ സെൽ , സൈബർ ക്രൈം പോലീസിൻ്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
No comments