രൂക്ഷമായ വന്യ ജീവി അക്രമണം; പനത്തടി പഞ്ചായത്തിലെ "കിഫ" പ്രവർത്തകർ വനം വകുപ്പിന് നിർദ്ദേശങ്ങൾ സമർപ്പിച്ചു
പനത്തടി : വനം വകുപ്പിൻ്റെ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്രശ്നപരിഹാര യജ്ഞ പരിപാടിയിൽ പനത്തടി പഞ്ചായത്തിലെ കേരള Independent farmers association (KIFA) പ്രവർത്തകർ വനം വകുപ്പിന് നിർദ്ദേശങ്ങൾ സമർപ്പിച്ചു. രൂക്ഷമായ വന്യ ജീവി (പന്നി,ആന, കുരങ്ങ്) അക്രമണത്തിൽ നിന്നും കൃഷിക്ക് സംരക്ഷണം നൽകുക, വന്യ മൃഗ ആക്രമണം നേരിടുന്ന കർഷകർക്ക് മതിയായ നഷ്ടരിഹാരം ഉറപ്പ് വരുത്തുക, മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു.
ദേവസ്യ പാത്രപാങ്കൽ, ഷാജി പുളിന്താനം, അവറാച്ചൻ മടത്തിപറമ്പിൽ, ജോയ് മറ്റത്തിൽ, ഡൊമിനിക് പത്രപാങ്കൽ, ജോൺസൺ ജോസഫ് വിലാസം, സോണി ആറുപറ, ലിയോ പാത്രപാങ്കൽ, ജോയ് കൊച്ചുകരോട്, സുനോജ് പാത്രപാങ്കൽ, ജോബിഷ് കൂരകനാൽ, ജോളി ഈരയിൽ പുതുപറമ്പിൽ,രഘു അരിപ്രോഡ് എന്നിവർ പങ്കെടുത്തു.
No comments