Breaking News

കലാകാരന്മാരുടെ ദേശീയ സംഘടനയായ "നന്മ" യുടെ ബിരിക്കുളം യൂണിറ്റ് രൂപീകരണ യോഗം നടന്നു


പരപ്പ :  കലാകാരന്മാരുടെ  ദേശീയ സംഘടനയായ  "നന്മ" യുടെ  ബിരിക്കുളം യൂണിറ്റ് രൂപീകരണ യോഗം നടന്നു . പരപ്പ ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും , പഴയ കലാകാരനുമായ  പി.വി.ചന്ദ്രൻ  ഉൽഘാടനം ചെയ്തു. സംഘടന  കാര്യങ്ങൾ  ജില്ലാ സിക്രട്ടറി ശശീധരൻ  അച്ചാംതുരുത്തി  വിശദീകരിച്ചു. ഏരിയാ  നേതാക്കൾ  യോഗത്തിൽ  ആശംസകൾ  അർപ്പിച്ചു.  ജില്ലാ കമ്മറ്റിയംഗം  ഏ.വി. കൂടോൽ സ്വാഗതം  പറഞ്ഞു. രത്നാകരൻ പിലാത്തടം  അദ്ധ്യക്ഷത  വഹിച്ചു.   ഭാരവാഹികളായി  പ്രസിഡണ്ട് രത്നാകരൻ പിലാത്തടം  പ്രസിഡണ്ട്. ഗിരിജ വൈ.പ്രസിഡണ്ട് . വി.കെ.വിനോദ് കുമാർ സിക്രട്ടറി . പ്രജിത  ജോ. സിക്രട്ടറി .ശ്രീകാന്ത്  ട്രഷറർ  എന്നിവരെ  തിരഞ്ഞെടുത്തു

No comments