Breaking News

പനത്തടി ഓട്ടമലയിൽ പതിനെട്ടുകാരനെ വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


രാജപുരം : പതിനെട്ടുകാരനെ വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് ഒട്ടമലയിലെ പരേതനായ ജനാർദ്ദനന്റെയും ശ്രീജയുടെയും മകൻ കെ.എസ് ജയരാജൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൂടംകല്ലിലെ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചു. ഏതോ മാനസികവിഷമം കാരണമാണ് ആത്മഹത്യതെയ്തതെന്നാണ് പൊലിസ് പറയുന്നത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ശ്രീജിത്ത്, ജയശ്രീ എന്നിവർ സഹോദരങ്ങളാണ്.

No comments