തീവെട്ടി ബാബു ഓടിരക്ഷപ്പെട്ടത് ആശുപത്രിയിൽ നിന്ന്, പരിയാരം ഗ്രൗണ്ടിന് സമീപത്ത് വെച്ച് പൊലീസിന്റെ പിടിയിലായി
കൊല്ലം: ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും പിടിയിൽ. കൊല്ലം പുതുക്കുളം സ്വദേശിയായ തീവെട്ടി ബാബുവാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ പരിയാരം ഏമ്പേറ്റിലുള്ള ഗ്രൗണ്ടിന് സമീപത്തു വെച്ച് പ്രതി പിടിയിലായി. അഞ്ചു ദിവസം മുൻപാണ് പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ മോഷണക്കേസിൽ ബാബു പിടിയിലായത്. പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്റു ചെയ്തിരുന്നു. 60 കാരനായ പ്രതി നാല്പതിലധികം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തടവ് ചാടിയ തീവെട്ടി ബാബുവിനെതിരെ പരിയാരം പോലീസ് കേസെടുത്തു.
No comments