Breaking News

ഇടവേളയില്ലാതെ പെയ്യുന്ന മഴയ്ക്കൊപ്പം കാർഷിക വിളകൾക്ക് രോഗവ്യാപനം രൂക്ഷം; കർഷകർക്ക് തീരാക്കണ്ണീർ


വെള്ളരിക്കുണ്ട് : മഴക്കാലം മനുഷ്യർക്കു മാത്രമല്ല കാർഷിക വിളകൾക്കും രോഗങ്ങളുടെ കാലമാണ്. ഇടവേളകളില്ലാതെ പെയ്യുന്ന മഴയ്ക്കൊപ്പം രോഗവ്യാപനവും രൂക്ഷമായതോടെ കർഷകർക്ക് ഇത്തവണത്തേത് കണ്ണീരോണമായി. അടയ്ക്കയും തേങ്ങയും കുരുമുളകുമൊക്കെ മോഹവിലയിൽ നിൽക്കുമ്പോഴാണ് കാലവർഷം പ്രതീക്ഷകൾ കെടുത്തുന്നത്. ഇലപ്പുള്ളി രോഗവും മഹാളിയും ഒഴിയാബാധയായി കമുകുകളെ നശിപ്പിക്കുന്നു. മഴ നിർത്താതെ പെയ്യുന്നതുമൂലം അന്തരീക്ഷത്തിലെ ഈർപ്പം കൂടുകയും അണുബാധ വർധിക്കുകയും ചെയ്തതാണ് രോഗവ്യാപനം കൂട്ടിയത്.മേയ് ആദ്യം തുടങ്ങിയ മഴയ്ക്ക് ഇടവേള കിട്ടാത്തതിനാൽ പ്രതിരോധ മരുന്ന് തളിക്കാൻ സാധിക്കാത്തതും തിരിച്ചടിയായി.


No comments