പച്ചക്കറികൃഷിയിൽ നാലുവർഷമായി വിജയങ്ങൾ കൊയ്ത് ചങ്ങാതിമാർ
രാവണീശ്വരം : പച്ചക്കറികൃഷിയിൽ തുടർച്ചയായി നാലുവർഷമായി വിജയങ്ങൾ കൊയ്ത് ചങ്ങാതിമാരായ രാവണീശ്വരം മുക്കൂട് കെവി ഭാസ്കരൻ കാരയിൽ ' ബാലൻ പാലക്കാൽ എന്നിവർ പൊടിപ്പളളം കൂട്ടക്കനി റോഡിനടുത്ത് ഒന്നര എക്കർ പാടത്ത് വിളഞ്ഞു നിൽക്കുന്ന പച്ചക്കറി പാടം.ഒരു വിസ്മയക്കാഴ്ചയാണ് കക്കരി വെള്ളരി മഞ്ഞൾ നേന്ത്രവാഴ ഇതൊക്കെയാണ് ചങ്ങാതിമാരുടെ കൂട്ടുകൃഷി ഒരു ദിവസം രണ്ട് കിന്റൽ കക്കരി വില്പന നടത്തുന്നു ആവശ്യക്കാർ രാവിലെ വന്ന് പാടത്തുനിന്ന് ജൈവ കക്കരിയും വെള്ളരിയും വാങ്ങി പോകുന്നു. പച്ചക്കറി കൃഷിയിൽലാഭം നഷ്ടങ്ങളുടെ കണക്കുകൾ പറയുമ്പോൾ ഇവർ പറയുന്നു നഷ്ടമില്ലാതെ തന്നെ ജീവിത ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ കൃഷിയിൽ നിന്നും കഴിയുന്നു.
No comments