Breaking News

സ്കൂട്ടറിനു പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ചുണ്ടായ അപകടത്തിൽ കളനാട് സ്വദേശിയായ മുൻ പ്രവാസി മരിച്ചു


കാസർകോട്: സ്കൂട്ടറിനു പിന്നിൽ കെ എസ് ആർ ടി സി ബസിടിച്ചുണ്ടായ അപകടത്തിൽ മുൻ പ്രവാസി മരിച്ചു. കളനാട് റെയിൽവെ സ്റ്റേഷനു സമീപത്തെ പയോട്ട ഹൗസിൽ മുഹമ്മദ് അഷ്റഫ് പയോട്ട (64)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കെ എസ് ടി പി റോഡിൽ കളനാട്ടാണ് അപകടം. ഉദുമ ഭാഗത്തേയ്ക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മുഹമ്മദ് അഷ്റഫ്. കളനാട്ട് എത്തിയപ്പോൾ അതേ ദിശയിൽ നിന്നും എത്തിയ കെ എസ് ആർ ടി സി ബസിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഷ്റഫിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപ്രതി മോർച്ചറിയിൽ.
പ്രവാസിയായിരുന്ന മുഹമ്മദ് അഷ്റഫ് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: ദൈനബി. മക്കൾ: മൻസൂർ, മൈനാസ്. മരുമക്കൾ: റോസാന, ഫർസീന. സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, ഹമീദ്, റസിയ, ജമീല, പരേതരായ കുഞ്ഞബ്ദുള്ള, ഫാത്തിമ.

No comments