സീതാംഗോളിയിലുള്ള എച്ച് എ എൽ കമ്പനിയിലെ താൽക്കാലിക ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: സീതാംഗോളിയിലുള്ള എച്ച് എ എൽ കമ്പനിയിൽ താൽക്കാലിക ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മായിപ്പാടി, കുതിപ്പാടിയിലെ ശങ്കര പാട്ടാളിയുടെ മകൻ ഹരികൃഷ്ണ (22)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഹരികൃഷ്ണ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വിട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാൻ ഇടയായ കാരണം എന്താണെന്നു അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: രതി. സഹോദരൻ: കിരൺ.
No comments