Breaking News

നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തില്‍ ലോറി സ്‌കൂട്ടിയിടിച്ച് വയോധികന്‍ മരണപ്പെട്ടു


നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തില്‍ ലോറി സ്‌കൂട്ടിയിലിടിച്ച് വയോധികന്‍ തല്‍ക്ഷണം മരണപ്പെട്ടു. ബേക്കല്‍ പള്ളിക്കരയിലെ ചിത്താരി കൊത്തിക്കാല്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടുംപയ്യന്നൂരിലെ ഹോട്ടലുടമയുമായ കൊട്ടിലങ്ങാട്ടെ നസീമ മന്‍സിലില്‍ ഹംസ (73) ആണ് മരിച്ചത്. ചെറുവത്തൂര്‍ ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് വരുന്ന സ്‌കൂട്ടിയില്‍ കെഎല്‍ 86 എ 83 97 നമ്പര്‍ ലോറി ഇടിച്ചാണ് അപകടം. ഹംസ സംഭവ സ്ഥലത്ത്് വച്ച് തന്നെ മരണപ്പെട്ടു. നീലേശ്വരം എസ്.ഐ സി.സുമേഷ് ബാബു, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, നഗരസഭ കൗണ്‍സില്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

No comments