യാദവസഭ അടുക്കം എരളാൽ യൂണിറ്റിലെ വാർഷിക കുടുംബ സംഗമവും അനുമോദന സദസ്സും എരളാൽ യാദവസഭാ ഹാളിൽ നടന്നു
വെള്ളരിക്കുണ്ട്: യാദവസഭ എരളാൽ യൂനിറ്റിലെ വാർഷിക കുടുംബ സംഗമം എരളാൽ യാദവസഭാ ഹാളിൽ നടന്നു. യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിടണ്ട് നന്ദകുമാർ പി ടി പരിപാടി ഉൽഘാടനം ചെയ്തു. പത്താം തരത്തിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. യൂനിറ്റ് പരിധിയിലെ ഫുൾ എ പ്ലസ് വിജയികൾക്കുള്ള പെരട്ടൂർ കൃഷ്ണൻ മൂത്തായർ സ്മാരക എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. മധു വട്ടിപ്പുന്ന മുഖ്യപ്രഭാഷണം നടത്തി. നാരായണൻ ബേങ്ങച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി സ് സി വഴി സെക്രട്ടറിയേറ്റിൽ ജോലി ലഭിച്ച സന്ദീപിനെ ചടങ്ങിൽ അനുമോദിച്ചു. ബാബു മാണിയൂർ, ദിനേശൻ മാസ്റ്റർ, ബാലൻ കെ പി , സത്യനാരായണൻ, രവീന്ദ്രൻ എം വി . രാമനാഥ്, കൃഷ്ണരാജ് , നന്ദനൻ നെരോത്ത്, ഗീത കരിമ്പിൽ എന്നിവർ സംസാരിച്ചു.
No comments