പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : പോളണ്ടിലേക്ക് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ നീലേശ്വരം ചിറപ്പുറം സ്വദേശിയായ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നീലേശ്വരം ചിറപ്പുറം കുഞ്ഞമ്പുവിന്റെ മകൻ ഉല്ലാസ് കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തത്. പോളണ്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷത്തോളം രൂപയാണ് വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിൽ നിന്നും കൈപ്പറ്റിയത് .തുടർന്ന് ജോലിയോ പണമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഉല്ലാസ് കൃഷ്ണനെതിരെ മറ്റു പോലീസ് സ്റ്റേഷനുകളിലും സമാന പരാതികൾ ഉണ്ട്. നിരവധി പേരെ ഇയാൾ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ട്.നിലവിൽ ഇയാൾ വിദേശത്താണ്
No comments