കല്യാണിയമ്മയുടെ വേഷത്തിന് എ പ്ലസ് കൈയടി... ഓണാഘോഷഭാഗമായി സംഘടിപ്പിച്ച പ്രച്ഛന്നവേഷമത്സരത്തിലാണ് വിദേശവനിതയുടെ വേഷത്തിലെത്തി 85-ലെത്തിയ കല്യാണിയമ്മ കാണികളെ ഞെട്ടിച്ചത്
ചെറുവത്തൂർ : കല്യാണിയമ്മയുടെ വേഷത്തിന് എ പ്ലസ് കൈയടി. ഓണാഘോഷഭാഗമായി സംഘടിപ്പിച്ച പ്രച്ഛന്നവേഷമത്സരത്തിലാണ് വിദേശവനിതയുടെ വേഷത്തിലെത്തി 85-ലെത്തിയ കല്യാണിയമ്മ കാണികളെ ഞെട്ടിച്ചത്. കാരിയിൽ ശ്രീകുമാർ ക്ലബ് വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച ഒന്നിച്ചോണം ഓണാഘോഷ പരിപാടിയിലാണ് കല്യാണിയമ്മയുടെ ഈ പ്രകടനം. വേഷം സാമൂഹികമാധ്യമങ്ങളും ഏറ്റെടുത്തു. വയോജനങ്ങൾക്ക് നടത്തിയ ഓലമെടയൽ, മാച്ചിയീരൽ (ചൂൽനിർമാണം), തൊപ്പിക്കളി മത്സരത്തിലും പങ്കെടുത്തു. കർഷകത്തൊഴിലാളിയായ കല്യാണിയമ്മ നാട്ടിപ്പാട്ട് പാടുകയും കടങ്കഥ ചൊല്ലുകയും ചെയ്യും. പ്രായം ഒന്നിനും തടസ്സമല്ലെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുകയായിരുന്നു കല്യാണിയമ്മ.
No comments